കാറ്റടിക്കുമ്പോള്‍ മഴത്തുള്ളികള്‍ ഓടോരിക്ഷയുടെ അകത്തേക്കും കയറിവരുന്നു. അയാള്‍ ഒരു വശത്തേക്ക് പരമാവധി ഒതുങ്ങിയിരുന്നു .തണുപ്പ് തോന്നിതുടങ്ങിയിട്ടുണ്ട് അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി .
ച്ചെ ... എത്ര നേരമായി ഇവിടെ കിടക്കുന്നു നല്ല ഒട്ടമുള്ള സമയമായിരുന്നു . ആ നശിച്ച കുഴിയില്‍ ചാടിയതാണ് കുഴപ്പമായത് . ഒരു മണിക്കൂരിലെരെയായി വണ്ടി സ്ടാര്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു ആകുന്നില്ല അയാള്‍ പിന്നെയും കിക്കര്‍ വലിച്ചുനോക്കി ..ഇല്ല ഒരു രക്ഷയുമില്ല .
അയാളുടെ ചിന്തകള്‍ കാടുകയറി .ഉച്ചവരെ വര്ക്ശോപ്പിലായിരുന്നു വണ്ടിക്ക് പ്രായം കൂടുതലായില്ലേ ....ഇപ്പോള്‍ സ്ഥിരമായി ഓരോരോ കുഴപ്പങ്ങലാണ് . വണ്ടി മാറണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി നടക്കുന്നില്ല .എങ്ങിനെ നടക്കും ഇന്നു തന്നെ ഉച്ചക്ക് മുതലാണ് ഓടാന്‍ തുടങ്ങിയത വൈകുന്നെരമായപ്പോയെക്കും ദേ....ഇങ്ങിനെയുമായി
ഇരുട്ട് വീണുതുടങ്ങി . നൂറു കൂട്ടം കാരിയങ്ങളും പറഞ്ഞാണ് ഭാര്യ രാവിലെ യാത്രയാക്കിയതു .
അയാള്‍ പോക്കറ്റില്‍ തപ്പിനോക്കി നൂറു രൂപ തികച്ചുണ്ടാവില്ല .കുട്ടികള്‍ക്ക് ഫീസ് കൊടുക്കേണ്ട സമയം കഴിഞ്ഞു .ചിട്ടിക്കാശും കൊടുക്കരായി . അയാള്‍ക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുന്നില്ല കിക്കറില്‍ ആഞ്ഞു വലിച്ചു മൂന്നുനാല് പ്രാവശ്യം വലിച്ചപ്പോള്‍ വണ്ടി സ്ടാര്തായി .
ഭാഗ്യം അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞു ഉത്സാഹത്തോടെ വണ്ടി മുന്പോട്ടെടുത്തു .ഇനി കുഴിയില്‍ ചാടാതെ നോക്കണം .
രാത്രി വൈകും വരെ ഓടിയിട്ടനെങ്ങിലും കുട്ടികളുടെ ഫീസിനുള്ള കാശോത്തിട്ടെ വീട്ടില്‍ പോകുന്നുള്ളൂ എന്നയാള്‍ തീരുമാനിച്ചു .
മഴയുടെ കരുത്തിനു ഒരു കുറവുമില്ല . വെള്ളത്തുള്ളികള്‍ വീണു വണ്ടിയുടെ പടുത്ത കീരിപ്പോകുമെന്നു തോന്നി .
തുള്ളിക്കൊരുകുടം പോലെയുള്ള മഴത്തുള്ളികള്‍ ഗ്ലാസ്സില്‍ വന്നിടിച്ചു ചിതറുന്നു .
വഴിയെല്ലാം വിജനമാണ് ഇങ്ങിനെയാനെങ്ങില് ടൌണില്‍ ചെന്നാലും ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല .ഈ പേരും മഴയത്ത് എല്ലാവരും നേരത്തെ വീട്ടില്‍ കയറിയിട്ടുണ്ടാകും .അതോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളൊന്നു കാളി .എന്തെങ്കിലും ഓട്ടം കിട്ടിയില്ലെങ്കില്‍ ആകെ കുഴപ്പമാകുമല്ലോ .
കഴിഞ്ഞ ആയ്ച്ച പനിപിടിച്ചു കിടപ്പിലായതാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് .ഒരുവിതം ഒര്ടരില്‍ പോയിരുന്ന കാര്യങ്ങളാണ് കുഴഞ്ഞുമാരിഞ്ഞത് .അല്ലെങ്കിലും കൂലിപ്പനിക്കാരുടെയെല്ലാം അവസ്ഥ ഇങ്ങിനെ തന്നെയല്ലേ ...പ്രതീക്ഷിക്കാത്ത ചെലവ് എന്തെങ്കിലും
ഉണ്ടായാല്‍ കാര്യങ്ങളെല്ലാം കുഴപ്പത്തിലാകും .
അയാള്‍ ശ്രദ്ധയോടെ വണ്ടിയോടിച്ചു .
സാദാരണ ഈ സമയത്ത് ടൌനിലെക് പോകാന്‍ ആരെങ്കിലും വണ്ടിയില്‍ കയരാരുല്ലതാണ് ഇന്നു ആരെയും കാണുന്നില്ല . കാറ്റു കുറഞ്ഞിട്ടുണ്ട് മഴ മാറുമായിരിക്കും .
ടൌനിലെതിയപ്പോയെകും മഴ കുറഞ്ഞിരുന്നു.
ഗോവെര്മെന്റ്റ് ആശുപത്രിക്കടുത്തുള്ള വളവു തിരിഞ്ഞപ്പോള്‍ ഒരു സ്ത്രീ നിന്നു കൈ കാണിക്കുന്നു ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമാകുന്നില്ല വല്ല അത്യാവശ്യക്കരുമായിരിക്കും അയാള്‍ വണ്ടിനിരുതി .
വണ്ടി നിന്നപ്പോള്‍ തന്നെ അവള് വണ്ടിയിലേക്ക് ചാടിക്കയറി .
അയാള്‍ അകത്തെ ലിറ്റ്ടിട്ടുകൊണ്ട് തിരിഞ്ഞുനോക്കി ചോതിച്ചു . "എവിടെക്കാ "
അപ്പോഴാണ് അയാള്‍ക്ക് ആളെ മനസ്സിലായത് .ഇതു അച്ചുവല്ലേ ....ഛെ ഇവലാനെന്നു അറിഞ്ഞിരുന്നെങ്കില്‍ വണ്ടി നിരുത്തില്ലായിരുന്നു .
അവള് അയാളെ നോക്കി ചിരിച്ചു .അത് വളരെ മനോഹരമായിരുന്നു .ചുവന്ന കല്ലുവച്ച മൂക്കുത്തി തിളങ്ങുന്നു .
"നീ അച്ചുവല്ലേ "...?. അയാള്‍ ചോതിച്ചു .
"അല്ല ഞാന്‍ അശ്വതിയാണ് " മനോഹരമായ ശബ്ദം .
"ആരെങ്കിലുമാകട്ടെ നീ ഇപ്പോള്‍ എന്തിനാ എന്റെ വണ്ടിയില്‍ കയറിയത് "?
അവള് വീണ്ടും ചിരിച്ചു
"എന്തിനാ എല്ലാവരും ഓട്ടോയില്‍ കയറുന്നത് .എനിക്ക് ഒരിടം വരെ പോകണം "
"പറ്റില്ല എനിക്ക് നിന്നെ എങ്ങും കൊണ്ടുപോകാന്‍ പറ്റില്ല ഇറങ്ങിക്കോ ."
"അതിന് ചേട്ടന് എന്നെ എങ്ങും കൊണ്ടുപോകണ്ട അവിടം വരെ കൊണ്ടുവിട്ടാല്‍ മതി ."
"അതാ പറഞ്ഞത് പറ്റില്ലാന്നു ."
"പ്ല്ലീസ് ചേട്ടാ വേറെ പറ്റിയ വണ്ടിയൊന്നും വരുന്നില്ല
ചേട്ടാ . ഞാന്‍ കാശ് തരില്ലെന്നു പേടിച്ചിട്ടാണോ" ....?
"അതൊന്നുമല്ല " ഇവള് ആരെയും പറ്റിച്ചതായി കേട്ടിട്ടില്ല .
"പിന്നെ എന്താ ചേട്ടാ എന്നെ അവിടം വരെ കൊണ്ടുവിട്ടുകുടെ" ...?
അയാള്‍ക്ക് ഉത്തരം മുട്ടി .
എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത തൊഴിലാണ് ഇവള് ചെയ്യുന്നത് .അതുകൊണ്ടാണെന്നു പറഞ്ഞാല്‍ മനസ്സിലാകുമോ ഇവള്‍ക്ക് .
അവള് സങ്കടത്തോടെ അയാളെ നോക്കി ചോദിച്ചു.
"എന്തിനാ ചേട്ടാ .... കുറെ നേരമായി കാത്തുനില്ക്കുന്നു പറ്റിയ വണ്ടിയൊന്നും വന്നില്ല ചേട്ടന്റെ വണ്ടി കണ്ടപ്പോള്‍ ദൈര്യമായി കൈ കാണിച്ചതാണ് പ്ലീസ് ചേട്ടാ.... ഇന്നുമാത്രം ..."
അയാള്‍ക്ക് പിന്നെ ഒന്നും പറയാന്‍ തോന്നിയില്ല. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു .
" ചേട്ടന് നൂറു പുണ്യം കിട്ടും ."അവള് സന്തോഷത്തോടെ പറഞ്ഞു.
അത് കെട്ട് അയാള്‍ക്ക് അയാള്‍ക്ക് അരിശം വന്നു . "എനിക്ക് നിന്റെ പുന്ന്യമോന്നും വേണ്ട . അല്ലെങ്കില്‍ തന്നെ ഒരുപാട് പുണ്യം കിട്ടുന്ന പണിയാണല്ലോ നീ ചെയ്യുന്നത് ."
അവള് മുഖം കുനിച്ച് കയ്യിലിരുന്ന പ്ലാസ്റിക് കൂടില്‍ എന്തോ വരച്ചുകൊണ്ടിരുന്നു.
അങ്ങിനെ പറയണ്ടായിരുന്നു അയാള്‍ക്ക് തോന്നി .

നീ ഈ സമയത്ത് എന്തിനാ അങ്ങോട്ട് പോകുന്നത് ...? അവിടെയാണോ നിന്റെ വീട് .?
അല്ല.
പിന്നെ
അവള് ഒന്നും പറഞ്ഞില്ല എങ്കിലും അയാള്‍ക്ക് മനസ്സിലായി .
"ഇത് തന്നെയാ ഞാന്‍ പറഞ്ഞത് ഈ പണി എനിക്ക് പറ്റില്ലാന്നു ."
അയാള്‍ വണ്ടി നിറുത്തി . അവള് പേടിയോടെ ചുറ്റും നോക്കി .
"അയ്യോ ചേട്ടാ ... എന്നെ ഇറക്കി വിടല്ലേ .. അച്ഛന് ആശുപത്രീല് കിടക്കുകയാണ് .നാളെ രാവിലെ തന്നെ ഒരു കുത്തിവപ്പുണ്ട് അതിനു കാഷില്ലാഞ്ഞിട്ടാ ഞാന്‍ ഈ മഴയത്തും ഇറങ്ങിത്തിരിച്ചതു .."
അയാള്‍ക്ക് വിശ്വാസമായില്ല .
"അതുകൊണ്ട് എനിക്കിഷ്ട്ടമില്ലാത്ത പണി ഞാന്‍ ചെയ്യണോ ? ഇതുപോലെയുള്ള നുണകള്‍ നീ ഒരു ദിവസം എത്ര പേരോട് പറയുന്നുണ്ടാകും ..
അതെ ഞാന്‍ നുനച്ചിയാണ് ,ചീത്തയാണ് അതൊക്കെ ചേട്ടനറിയാം .... സത്യം എന്താനെന്നരിയെന്ട ആവശ്യവും നിങ്ങള്‍ക്കില്ല .. ചേട്ടന് ഒരു പരോപകാരിയാനെന്നയിരുന്നു ഞാന്‍ കരുതിയതു .."
ഞാന്‍ സഹായം ചെയ്യുന്നത് മാന്യമായ ആവശ്യങ്ങല്ക്കാന് .... അല്ലാതെ ...
ശരിയാണ് ....എന്നാലും ചേട്ടന് എനിക്ക് വേണ്ടി സഹായം ഒന്നും ചെയ്യണ്ട . ഇവിടെ ഇറക്കിവിട്ടു ഉപദ്രവിക്കതിരിക്കാന് പാടില്ലേ ..
അയാള്‍ക്ക് ചിരി വന്നു .. ഇപ്പൊ വാദി പ്രതിയായല്ലോ ..
പ്ലീസ് ചേട്ടാ ..... ഇനി ഒരിക്കലും ഞാന്‍ ചേട്ടനെ ഉപദ്രവിക്കാന്‍ വരില്ല സത്യം ..
അവളുടെ കണ്മഷി പുരട്ടിയ കണ്ണുകളില്‍ നിന്നും തുള്ളികള്‍ വീഴുന്നത അയാള്‍ കണ്ടു ..
വണ്ടി മുന്നോട്ടെടുത്തപ്പോള്‍ അവള് കണ്ണ് തുടച്ചു .
കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല . പിന്നെ അവള് ചോതിച്ചു .
ചേട്ടന് എത്ര മക്കളുണ്ട് ..?
രണ്ട . ഒരാണും ഒരു പെണ്ണും ..
ചേച്ചിക്ക് പണിയെന്തെങ്കിലും ഉണ്ടോ ..?
ഉണ്ട്
എവിടെയാ ..?
എന്റെ വീട്ടില്‍ തന്നെ . അവിടെ രണ്ട കുട്ടികളെ നോക്കണം , എന്നെ നോക്കണം ,ഭക്ഷനമുണ്ടാക്കണം വീട് നോക്കണം അതൊക്കെ തന്നെ ജോലി ...
കളിയാക്കല്ലേ ... ചേട്ടാ .. അവള് ചിരിച്ചു ഞാന്‍ പലപ്പോഴും ടൌണില്‍ വച്ച് വിചാരിച്ചിട്ടുണ്ട് വീട്ടില്‍ പോകുമ്പോള്‍ ചേട്ടന്റെ വണ്ടി വിളിച്ചാലോ എന്ന
പിന്നെന്താ വിളിക്കാഞ്ഞതു ....അയാള്‍ ചോദിച്ചു
അത് പേടിച്ചിട്ടാ ....
പേടിയോ .. എന്തിന് ... അതും ... നിനക്ക് .
അത് .... നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല . ചേട്ടനെ പോലെ ചിലരെ യൊക്കെ എനിക്ക് പേടിയുണ്ട്
പിന്നെ .....
പിന്നെ ..?
പിന്നെ ഒരു ധൈര്യവും . ഒരു ആണിന്റെ കൂടെ ഇരിക്കുമ്പോള്‍ കിട്ടുന്ന ധൈര്യം .....
വണ്ടിയില്‍ നിന്നും ഇറക്കി വിട്ടില്ലെന്നു കരുതി മുഗസ്തുതിയൊന്നും വേണ്ട ..
" സത്യായിട്ടും വെറുതെ പറഞതല്ല ...അവള് ഗൌരവത്തിലായി .....ഞാന്‍ ട്ടൌണില് നില്ക്കുംബൊഴൊക്കെ ചെട്ടനെ കാണറുണ്ട് . മറ്റുള്ളവരെ നൊക്കുന്നതുപൊലെ തന്നെയാണ് എന്നെയും ചെട്ടന് നൊക്കിയിട്ടുള്ളു .. അങിനെ നൊക്കുന്ന കുറച്ചു പെരേ ഉള്ളു. മാന്യതയുടെ മുഗമ്മൂടി ഇല്ലാത്തവര്‍ ..”
അയാള്‍ക്ക് ബൊറടിച്ചു തുടങിയിരുന്നു. വിഷയം മാറ്റാനായി ചൊദിച്ചു ..
“ അച്ചനെന്താ അസുഗം ..?”
“അത് ഞാന്‍ നുണ പറഞതല്ലേ ...”
“സാരമില്ല നുണയാണംങ്കിലും പറഞൊ ഞാന്‍ കേട്ടൊളം ..”
എനിക്കറിയില്ല ചേട്ടാ ....ഓര്മ വച്ച നാളുമുതല്‍ അച്ഛന് ഇതുപോലെ ഓരോരോ അസുഗങ്ങളണ് . അമ്മയാണ് അച്ഛനെയും ഞങ്ങളെയും ഒക്കെ നോക്കിയത് .. അമ്മ പോയേപിന്നെ ... എല്ലാം ...."
അവള് നെടുവീര്‍പ്പിട്ടു ......"അതൊക്കെ ഒരു കഥയാ ചേട്ടാ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥ "
അയാളും അവളുടെ കഥ കേള്‍ക്കുവാനുള്ള മാനസികാവസ്തയിലല്ലായിരുന്നു .ഇവളെ ഇറക്കി വിട്ടിട്ടു വേണം വീട്ടില്‍ പോകാന്‍ .
"ആ വീടിന്റെ മുന്പില് നിറുത്തിക്കോ .."
അയാള്‍ ആശ്വാസത്തോടെ വണ്ടി നിറുത്തി . മീറ്ററില്‍ നോക്കി കണക്കു കൂട്ടി നൂറ്റി അന്‍പത് രൂപക്കുള്ള ഒട്ടമായിട്ടുണ്ട് .
"എത്രയായി ചേട്ടാ .."
"നൂറി അന്‍പത് "
"ഞാന്‍ ഇപ്പൊ വരാം " അവള് ഗേറ്റ് കടന്നു വീടിന്റെ വാതില്ക്കല് ചെന്ന് ബെല്ലടിച്ചു . ഒരാള്‍ വന്നു കതകു തുറന്നു അവളുമായി സംസാരിച്ചു . പിന്നെ അകത്തു പോയി തിരിച്ചുവന്നു അവളുടെ കയ്യില്‍ പണം കൊടുത്ത് .അത് വാങ്ങി അവള് വേഗം തിരിച്ചു നടന്നു . പിറകെ ആ മനുഷ്യനും ഇറങ്ങി വരുന്നു ...
അയാള്‍ക്ക് പേടി തോന്നി ...ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ ..
പിന്നെ തോന്നി ആരെ പേടിക്കാന്‍ . എന്റെ മനസ്സാക്ഷിയെ മാത്രം പേടിച്ചാല്‍ പോരെ . ഞാന്‍ വണ്ടിയും കൊണ്ട് ഒരു ഓട്ടം വന്നു അത്രമാത്രം .
അവള് അടുത്തുവന്നു
" വഴക്കിട്ടിട്ടാനെങ്കിലും എനിക്ക് ചെയ്ത ഈ ഉപകാരം ചേട്ടനെ കാണുമ്പോഴെല്ലാം ഞാന്‍ ഓര്‍ക്കും കേട്ടോ .." അവള് ചിരിച്ചുകൊണ്ട് പണം നീട്ടി .
അയാള്‍ ഓന്നും പറയാതെ ആ പണം വാങ്ങി എന്നീട്ട ആ പണത്തിലേക്ക് കുറച്ചുനേരം നോക്കി , പിന്നെ അവളുടെ മുഗത്തെക്കും .
എന്തൊക്കെയോ അയാളുടെ മനസ്സില്‍ കിടന്ന കലങ്ങി മരിയുന്നുണ്ടായിരുന്നു . യാതൊരു വിലയുമില്ലാത്ത , പാപത്തിന്റെ കറപുരണ്ട കടലാസ് കഷണങ്ങളാണ് തന്റെ കയ്യില്‍ ഇരുന്നു വിറക്കുന്നതെന്ന് അയാള്‍ക്ക് തൊന്നി .